SEJAL K RAVINDRAN profile
SEJAL K RAVINDRAN
17 2 5
Posts Followers Following
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - കർഷകൻ
മണ്ണിൻ്റെ നനവും ചേറിൻ്റെ ഗന്ധവും
ശിരസ്സിലൊരു ലഹരിയായ് ചിലരുണ്ടിവിടെ
കരകാണാകടൽപോലെ കതിരാടും പാടത്ത്
കെട്ടിയ പെണ്ണിൻ്റെ കണ്ഠാഭരണവും
ഇടറാത്ത കാലിൻതുടയിൽ നിന്നൊഴുകുന്ന
ഉപ്പിട്ടു ചാലിച്ച ജലകണികയും ചേർത്ത് വറുതിയുടെ കാലമിനി വരില്ലെന്നുറപ്പിച്ച്
വളർച്ചതൻ ദിനരാത്രം സ്വപ്നവും കണ്ട് ഇരുന്നുണ്ണും നമ്മൾക്ക് അന്നത്തെ തന്നവർ
ആഹ്ലാദചിത്തരായ് മാറ്റണ്ടോർകർഷകർ.
വരമ്പിൻ വഴുക്കലിൽ വെളുക്കെ ചിരിച്ചവർ
ആദരിച്ചോമനിക്കേണ്ടവർ കർഷകർ.

കർഷക മിത്രമാം ചേരതൻ തോലിട്ട്
കരിമൂർഖ വിഷജന്തു ചാവാലി ജന്മങ്ങൾ
ചിറിനക്കിക്കോലങ്ങൾ നാക്കുകൾ നീട്ടുന്നു
സഹായമാം മറകെട്ടി കക്കുന്നു നക്കുന്നു
വിതക്കാതെ കൊയ്തിട്ട് മൃഷ്ടാന്നമുണ്ണുമവർ
വിതച്ചവൻ വിയർത്തിട്ട് വിറയാർന്നു നില്ക്കുന്നു
കണ്ണീരു പൊട്ടിയ കതിരിൽ നിന്നൊരു മണി
കട്ടു നീ ഉണ്ടെങ്കിലൊന്നു നീ അറിയുക
ഇലയിട്ടുണ്ണുവാൻപിറന്നാളുഘോഷിക്കാൻ
ആഘോഷക്കമ്മിറ്റി കൊണ്ടാടുവാൻ
കട്ടതിൽ കയ്യിട്ട് വിരലൊന്നുറുഞ്ചിയാൽ
ലിംഗാഗ്രം പോലും ചലിക്കാതെയായിടും
തലമുറകളിനിമുതൽ അന്യമായ്തീർന്നിടും
മഞ്ഞത്തു പോലും നീ ചൂടേറ്റു വാടും
നിൻ മയ്യത്തു പോലും കമിഴ്ന്നേ കിടക്കും
അവനിയിൽ സ്വർഗം വിളയിച്ചവർക്കായ് പങ്കുപറ്റിയോരടിയൻ്റെ മനതാരിതാ


SEJALDouble tap to change text. - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - വെറുതേ തൂങ്ങി മരിക്കുന്നതിലും നല്ലത്
ചിലരെ തൂക്കി കൊന്നിട്ട് ....
നിയമത്തിന്റെ തൂക്കു കയറിലാടുന്നതാണ് ...

sejal - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - പനിയെന്നു കേട്ടാലെൻ പാചകപ്പുരയി
ലന്നെത്ര തവണ വെള്ളം തിളച്ചിരുന്നാ
വി പിടിച്ചിട്ടു പോയി കിടക്കു നീ
മന്ത്രധ്വനികളായ് അമ്മ തൻ ശാസനം.
മഞ്ഞത്തു തെണ്ടിത്തിരിഞ്ഞിട്ടു പനി
യുമായ് വന്നതിൻ രോഷം ചുണ്ടിലുണ്ടെങ്കിലും
ചരലിട്ട മുറ്റത്തിലൂടെ വരുന്നെന്റെ
അച്ഛന്റെ കയ്യിൽ കാണാം പൊടിയരി
കുറവില്ലയെങ്കിലാ ഡോക്ടറെ കാണുവാൻ
പറയെടി എന്നച്ഛനമ്മയോട്
രൗദ്രഭാവത്തിലാണെങ്കിലും അന്നാ
നെഞ്ചകം തെല്ലൊന്നു പിടഞ്ഞിരിക്കാം
നെഞ്ചിലും എന്നുടെന്നെറ്റിത്തടത്തിലും
പാണികൾ ചേർത്തമ്മ സ്‌റ്റെതസ്കോപ്പ് പോൽ
കുറവില്ലേ കുറഞ്ഞില്ലേ എന്ന ചോദ്യത്തിന്റെ
ആവർത്തനം എന്നെ പ്രകോപിക്കവേ
മിണ്ടാതിരിക്കൂ കുറച്ചുനേരം
എന്താ ഞാനിള്ളക്കുട്ടിയാണോ
എന്നു കയർത്താലുമാ ചോദ്യം പിന്നെയും
ആവർത്തിച്ചാവർത്തിച്ചുയർന്നിരുന്നു.
ഇന്നവർതന്നഭാവത്തിലറിയുന്നു ഞാനാ
പൊടിയരിക്കഞ്ഞിതൻ സുരക്ഷിതത്വം
ആ ആവർത്തനചോദ്യ സ്വാന്തനങ്ങൾ
മീശയും താടിയുമെത്ര വളർന്നാലും
ഇള്ളക്കുട്ടികൾ തന്നെ നമ്മൾ
മാതാപിതാക്കൾ തന്നോമനകൾ
അവരില്ലാത്ത ശൂന്യതയാണനാഥം






Sejal K Ravindran - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - മരിക്കുവാനാവാതെ പിടയും മനസ്സേ
നിനക്കറിയുമാ ദൈവത്തെയെങ്കിൽ
പറയുക നിന്നുടെ താളത്തെയൊന്ന് തെറ്റിച്ചടുക്കിക്കൊട്ടിക്കയറുവാൻ
താളം തെറ്റിയ നീയില്ലാതെങ്ങനെ 
തോക്കിൻ മുനയിൽ ഞാൻ പൊട്ടിച്ചിരിക്കും
ചുണ്ടിൻ കോണിലെ ചായം പുരട്ടിയ
കോമാളി ചിരി ഞാൻ വെറുത്തു തുടങ്ങിയെടോ
അതിരിട്ട മണ്ണിലെ സ്വന്തം കൂരയിൽ
ഉറങ്ങാതിരിക്കുവാൻ എന്തിനീ ചിന്തകൾ
അനന്തമാം ഭൂമിയിൽ അന്തമില്ലാതിനി
അലയുവാൻ വിടുകയിനി അല്പനേരം
 - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - എൻ മരിപ്പിനു ശേഷമെന്തിനു നിങ്ങളെൻ
മരിച്ച കാരണം തേടി നടക്കുന്നു
മറന്നിടൂ ഈ നിശ്ചലാങ്കുലിയിനി
ചൂണ്ടുകില്ല കൈ നീട്ടുകില്ല
വെട്ടിപ്പൊളിക്കാതെ വിട്ടിടൂ ദേഹത്തെ
ദേഹിയില്ലാ വെറും മാംസ പിണ്ഡത്തിനെ
കാകനു രണ്ടു വറ്റേകുവാൻ വേണ്ടിയാ
ദേഹത്തെ അഗ്നിക്ക് ഊട്ടരുതേ
അന്ത്യ കർമ്മം ചെയ്തു സായൂജ്യമടയുവാൻ
തലമുറയില്ലെങ്കിലാർക്കു ചേതം
ചട്ടക്കൂടിട്ടോരു പതിനാറു ദിനരാത്രം
എന്തിനു വൃഥാ നിങ്ങളാചരിപ്പൂ
വർഷങ്ങൾ തോറും ബലിച്ചോറു നൽകുവാൻ
നനഞ്ഞ പാണികൾ ചേർത്തൊന്നു കൊട്ടുവാൻ
ആർക്കാണു നേരമതിലെന്താണു കാര്യം
മറക്കുക മരുവുക നിൻ മരണം വരെ
അപ്പോത്തിക്കിരികളാം കുട്ടികൾ ക്കേക്കുക
ഈ ദേഹമവർ പഠിക്കട്ടെ കുത്തിക്കീറി
ചരകനും ശുശ്രുതനും ഹിപ്പോക്രാറ്റസ് മാരും
ജനിക്കട്ടെ ലോകത്തിനാരോഗ്യമേകാൻ




 - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - നിന്റെ മിഴിയിണക്കെന്തിനിന്നിത്ര ഭംഗി
നിന്റെ മൊഴിയമ്പുകൊണ്ടുള്ളം വിങ്ങുന്നെടി
പുഞ്ചിരിക്കാധാരം ഹൃദയമെടി
നിന്റെ പുഞ്ചിരി വെറുതെനിൻചുണ്ടിലെ ടി
പൊള്ളും മനസ്സിന്റെ ബാഷ്പമാണശ്രു
പൊള്ളാ മനസ്സിനിന്നെന്തിത്ര കണ്ണുനീർ
ചലിക്കാത്ത കൈകളിൽ എന്തിനെടി വിരലുകൾ
തുടിക്കാത്ത ഹൃദയത്തിനെന്തിനു നാലറകൾ
മനുഷ്യനാണായുസ്സ് കൂടുതൽ ഭൂമിയിൽ
പ്രണയത്തിനായുസ്സൊരല്പമുള്ളൂ
കൗമാര ജനനവും യൗവ്വന മരണവും
പ്രണയത്തിനിപ്പോൾ മഹാവ്യാധിയോ
അനശ്വര പ്രണയത്തിൻ തലമുറയുണ്ടെങ്കിൽ
അഭിനന്ദനം നിങ്ങൾക്കാശീർവാദം

 - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - "ഉരച്ചുരച്ചുണർത്തി.
ആവശ്യം കഴിഞ്ഞപ്പോൾ,
ജീവൻ പാതി വെന്തു കഴിഞ്ഞപ്പോൾ
കുടഞ്ഞെറിഞ്ഞു കളഞ്ഞു ...."
               തീപ്പെട്ടിക്കൊള്ളി - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - "ജീവിതയാത്രയിൽ ഒറ്റയ്ക്കു നടക്കുന്നതാണ് നല്ലത്.
കാരണം നീ നേടുന്നതെല്ലാം നിന്റെ മാത്രം നേട്ടങ്ങളായിരിക്കും. നിനക്ക് നഷ്ടമാകുന്നതെല്ലാം നിന്റെ മാത്രം നഷ്ടങ്ങളും .... ആരെയും സന്തോഷിപ്പിക്കുകയും വേണ്ട, ആരെയും സങ്കടപ്പെടുത്തുകയും വേണ്ട"  - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - ശവം കത്തുന്ന മണം വരുന്നുണ്ടല്ലോ എന്ന് അമ്മ ;
എനിക്കായ് അവൾ തന്ന പ്രണയ ലേഖനങ്ങൾ കത്തിക്കുകയായിരുന്നു ഞാനപ്പോൾ - Made using Quotes Creator App, Post Maker App
2 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN -  - Made using Quotes Creator App, Post Maker App
0 likes 0 comments

Explore more quotes

SEJAL K RAVINDRAN
Quote by SEJAL K RAVINDRAN -  - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN -  - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - അറിയാതെ പോകുന്നു നീ
നിന്റെ പുഞ്ചിരി
എന്നിൽ കൊളുത്തിയ വിഭ്രാന്തികൾ
അറിയാതെ പോകുന്നു നീ
നിന്റെ സാമീപ്യം 
എന്നിൽ തിരിയിട്ടൊരാഹ്ലാദവേളകൾ
തിളങ്ങുന്ന നിൻ കണ്ണിലെൻ മുഖം തെളിയുമ്പോൾ
പ്രണയം പറയുവാൻ വരികളില്ലാതെ പോയ്
പറയാത്ത പ്രണയമൊരു വിരിയാത്ത മുട്ടുപോൽ
കൊഴിയാതെ നിൽക്കുമെൻ മരണം വരെ
കാലമേറെക്കഴിഞ്ഞിന്നലെൻ മുന്നിൽ നീ
പഴയൊരാ പാവാടക്കാരിയായ് വന്നുവോ
എന്റെ വിഭ്രാന്തിയും എന്റെ ആഹ്ലാദവും ഒരു മാത്ര വീണ്ടും ജ്വലിപ്പിച്ചുവോ
നീയും തനിച്ചെന്നതറിയാഞ്ഞതെന്തു ഞാൻ
നീയും പ്രണയം പറയാൻ മറന്നുവോ
പഴകിയെൻ പ്രണയമൊരു കവിതയായ് കോർത്തു ഞാൻ
അറിയാതെ പോയെൻ പ്രണയിനിക്കേകുവാൻ 
തെല്ലു ഞാൻ വൈകിയോ നിൻ ചിതയിലിന്നാരെടീ
ചന്ദന കൊള്ളിയാൽ അഗ്നിയെ പടരുന്നു
 - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - നിന്നെ കരയിക്കില്ല എന്ന് വാക്കു കൊടുക്കുന്നതല്ല പ്രണയം , നീ കരഞ്ഞാലും ആ കണ്ണുനീർ തുടക്കുവാൻ എന്റെ കൈകൾ ഉണ്ടാകും എന്ന വാക്കു കൊടുക്കലാണ് പ്രണയം . നീയാണ് എന്റെ ചിന്തകളിൽ എന്ന് വീമ്പിളക്കുന്നതല്ല പ്രണയം,
നിന്റെ ചിന്തകളെക്കുറിച്ചും ഞാൻ ചിന്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തലാണ് പ്രണയം .
വഴിയരികിലെ മരത്തണലിൽ ചുംബനമേകാൻ ഒരുക്കുന്ന കുടയുടെ മറയുടെ സംരക്ഷണമല്ല പ്രണയം,
മറകളൊന്നുമില്ലാതെ പരസ്പരം മനസ്സിലാക്കുന്ന മനസ്സുകളുടെ ധൈര്യമാണ് പ്രണയം.
ആസിഡുകൊണ്ട് പൊള്ളിക്കുന്ന സ്വാർത്ഥതയുടെ പേരല്ല പ്രണയം,
വിരഹത്താൽ പൊള്ളുന്ന വിട്ടു കൊടുക്കലിന്റെ തീവ്രതയാണ് പ്രണയം.
ബുള്ളറ്റും ബെൻസും ഉള്ളവനു മാത്രമല്ല പ്രണയം,
ഇവയൊന്നുമില്ലാത്ത ചിലർക്കുമുണ്ട് പ്രണയം ....
"ആർക്കും വേണ്ടാത്ത പ്രണയം" - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - ജനിമൃതിക്കിടയിലെ അൽപനേരം ഭൂവിൽ
മണ്ടനായ് മരുവുന്നു മനുഷ്യപുത്രൻ
എന്തിനീ ബന്ധന താലികൾ കെട്ടുന്നു
മന്ദസ്മിതം പോലും മറവിയാകുന്നു
തന്റെ തലമുറ പൊട്ടിമുളപ്പിക്കാൻ
കുളിരുള്ള രാത്രിയിൽ ഒന്നു വിയർക്കുവാൻ 
എന്തിനീ വിണ്ഡികൾ ബന്ധങ്ങൾ തീർക്കണം
എന്തിനീ ബന്ധന ചരടിൽ തൂങ്ങണം
ഇമ്പമില്ലാത്തൊരീ കുടുംബത്തിലെന്തിനീ
ചായം പുരട്ടിയ ദാമ്പത്യ കോണകം
കരയിക്കാതിരിക്കുവാനാകില്ലയെങ്കിലിനി
പൊട്ടിക്കരയുവാനെങ്കിലും വിടുക ഹേ
തനിയെ നടക്കുവാൻ ധൈര്യമുണ്ടെങ്കിലിനി
തനിയെ നടക്കുക മരണം വരെ
ജീവിത യാത്ര തൻ ദൂരം കുറവാണ്
ബന്ധങ്ങൾ കൂടുമ്പോൾ കടമയുമേറും

                                                                      sejal




 - Made using Quotes Creator App, Post Maker App
0 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - അരിയെത്തിയ സ്വപ്നങ്ങൾക്കിനി
പൂമ്പാറ്റച്ചിറകുകളെന്തിന്
ചിത കൂട്ടിയ ചിന്തക്കെന്തിന് 
തീപാറും അക്ഷരമാല
മാറാലപ്പന്തലൊരുക്കിയ
മനസ്സാം ചെറുകയ്യാലകളിൽ
തൻകാര്യം കാണാൻ മാത്രം
പുഞ്ചിരികൾ വിൽക്കാനുണ്ട്
മണ്ണിൽ നിന്നുയരും വരയേ
മണ്ണിൽ നിൽക്കുന്നോർ വേണ്ടൂ
മനസ്സിൽ നിന്നകലും വരയേ
നിൻ ദുഃഖം എന്റെയുമാകൂ
ഉദയത്തിനുമസ്തമയത്തിനും
ഇടയിലെ നാഴിക തുല്യം തന്നെ 
മനുഷ്യാ നീ മനുഷ്യനാവുക
മണ്ണിൽ നിൻ ഇടം തിരയുക
                          SEJAL
 - Made using Quotes Creator App, Post Maker App
6 likes 0 comments
SEJAL K RAVINDRAN
Quote by SEJAL K RAVINDRAN - എന്റെ സ്വപ്നങ്ങൾ കോർത്തോരു നീലാകാശത്തിൽ
നിനക്കായി ഞാൻ തീർത്ത ഊഞ്ഞാലിലിന്ന്
മരിപ്പിന്റെ മണമുള്ള മൗനമിരുന്നാടുന്നു
ഇളിഞ്ഞ മുഖത്തിലെ വളിച്ച ചിരിയുമായ്

അഴലിന്റെ പെരുമഴക്കാലമിനി മാറുമോ
മുന്നിലെ വീഥികളിൽ നിണമൊഴുകി കറയായി
പാതയോരങ്ങളിൽ തണൽ മരങ്ങളില്ലിനി
യാത്രയിനി കഠിനമാണെങ്കിലും നീങ്ങണം
ഓരോ ഉദയവും ലഹരിയാകേണമിനി
അസ്തമയ സൂര്യന്റെ വിരഹവും കാണണം

സുഖമായുറങ്ങണമിനി സ്വപനങ്ങളലട്ടാതെ
ചുണ്ടുകളിൽ പുഞ്ചിരി ചെരാതായി തെളിയണം
പരിഭവമാരോടും ചൊല്ലുവാനില്ലാതെ
പ്രണയിക്കയാണിന്നീ നശിച്ച ജന്മത്തിനെ


Sejal - Made using Quotes Creator App, Post Maker App
2 likes 0 comments