Sree profile
Sree
11 1 1
Posts Followers Following
Sree
Quote by Sree - ഒത്തിരി സ്നേഹിച്ചിട്ടും ഒരുപാട് വിശ്വസിച്ചിട്ടും ഞാനാണ് ഏറ്റവും ഭാഗ്യവാൻ എന്ന് അഹങ്കരിച്ചിരുന്നതിനു  ഫലമായി കിട്ടി ബോധിച്ചു മനസ്സുനിറയെ...........ഇത്രയ്ക്കും ആഴത്തിൽ ചതിയുടെ കയ്പുനീർ വേരോടുമെന്നറിയാൻ വൈകിപ്പോയി. തിരിച്ചുപിടിക്കാനാകാത്ത വിധംനഷ്ടമാകുന്നു പലതും..... കുഴപ്പമില്ല ജീവിതത്തിലെ പല നിറക്കൂട്ടുകളിൽ ചിലതെല്ലാം ഒളിമങ്ങി കിടക്കുന്നുണ്ടാകുമല്ലോ.... അതിലൊന്നായി ഇതും  - Made using Quotes Creator App, Post Maker App
0 likes 0 comments
Sree
Quote by Sree - ചിലനേരങ്ങളിൽ മനസ്സ് ആകെ ആസ്വസ്ഥമാകാറുണ്ട്. പ്രിയപ്പെട്ടവരുടെ അടുത്തേക്കൊന്നെത്തുവാൻ ഉള്ളം വല്ലാതെ കൊതിക്കാറുണ്ട് അപ്പോഴെല്ലാം നിസ്സഹായത പിടിമുറുക്കി ശ്വാസം മുട്ടിച്ചു.............      - Made using Quotes Creator App, Post Maker App
0 likes 0 comments
SreenaAjayan
Quote by SreenaAjayan - ചിലരങ്ങനെയാണ് ക്ഷണിക്കാതെ കയറിവരും വസന്തകാലം സമ്മാനിക്കും. ആ വസന്തത്തിന് ആയുസ്സ് എത്രയുണ്ടെന്നു തിരിച്ചറിയുമ്പോഴേക്കും ഇറങ്ങിപ്പോയ്ക്കളയും.... ഒന്നും മിണ്ടാതെ...
എങ്ങനെ കഴിയുന്നിതെന്നു മാത്രം മനസ്സിലാക്കാനാകുന്നില്ല. ഇപ്പോഴും പകർന്നുനൽകിയ സുന്ദരനിമിഷങ്ങളെ താലോലിച്ചു, ആ ഓർമകളുടെ താളത്തിൽ ലയിച്ചു,

അറിയാം മറ്റൊരു വസന്തകാലത്തിൽ അഭിരാമിക്കുകയാണ് നീയെന്നും അതിന് അൽപയുസ്സാണെന്നും, ഇങ്ങനെ ഒരുപാട് പേർക്ക് വസന്തം സമ്മാനിച്ചു നീ യാത്രതുടരുമ്പോഴും..... ഇപ്പോഴും നിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനാവാതെ എന്നെപ്പോലെ ഒരുപാട് പേർ........,...... - Made using Quotes Creator App, Post Maker App
5 likes 0 comments
SreenaAjayan
Quote by SreenaAjayan - മനസ്സിന്റെ കടിഞ്ഞാൺ പിടിവിട്ടകന്നപ്പോഴൊക്കെ തൂലികത്തുമ്പിലൂടെ പ്രസവിച്ചുകൂട്ടിയ അക്ഷരകുഞ്ഞുങ്ങളൊക്കെയും ജഡമാലകളായി തലയ്ക്കു മുകളിലിങ്ങനെ പരിഹാസച്ചിരി മുഴക്കുമ്പോൾ........ 
തൂലികയ്ക്ക് ആർത്തവ വിരാമം സംഭവിച്ചതുപോലെ, ഒന്നും ഒഴുകിപ്പരക്കാതെ കട്ട പിടിച്ചങ്ങനെ..അസ്വസ്ഥമാക്കി കൂട്ടിപിണഞ്ഞു ആത്മാഭിമാനത്തിന്റെ തട്ടുകളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. - Made using Quotes Creator App, Post Maker App
1 likes 0 comments
SreenaAjayan
Quote by SreenaAjayan - ജീവിതത്തിൽ ചിലനിമിഷങ്ങൾ നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായിരിക്കും... ഇന്നുമുണ്ടായി അത്തരത്തിലൊരു സുവർണ നിമിഷം. ഞാൻ ആദ്യാക്ഷരം പകർന്നുനൽകിയ പ്രിയപ്പെട്ട ശിഷ്യൻ കന്നി വോട്ടു ചെയ്യുവാനെത്തിയപ്പോൾ അവിടെ എന്നെ കാത്തുനിന്നു മാതാപിതാക്കൾക്കൊപ്പം. അവൻ ആദ്യമായി ദൈവക്കോലധാരി യായി പകർന്നാടിയ വിശേഷങ്ങൾ പങ്കുവെയ്ക്കാനായി.... ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം..... പ്രിയപ്പെട്ട കാർത്തിക് (കണ്ണൻ )ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ പ്രതിപുരുഷനായി പകർന്നാടുവാൻ സർവേശ്വരന്റെ അനുഗ്രഹം എന്നുമെന്നും ഉണ്ടാകട്ടെ "മാതാ പിതാ ഗുരു ദൈവം ". ജീവിതത്തിൽ പകർത്തിയ ഈ മന്ത്രം എല്ലാ ശക്തിയും നൽകട്ടെ... പ്രാർത്ഥനകളിൽ എന്നും ❤️ - Made using Quotes Creator App, Post Maker App
2 likes 0 comments
SreenaAjayan
Quote by SreenaAjayan - ജീവിത നാടകത്തിലെ വേഷം അഭിനയിച്ചു ഫലിപ്പിക്കാൻ മത്സരിക്കുന്നവർക്കിടയിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെട്ട എന്നെപ്പോലെ ചിലർ............ - Made using Quotes Creator App, Post Maker App
2 likes 1 comments
SreenaAjayan
Quote by SreenaAjayan - നിന്നോർമകളുടെ താളത്തിലിങ്ങനെ ലയിച്ചിരിക്കാനെന്തു രസം  - Made using Quotes Creator App, Post Maker App
1 likes 0 comments
SreenaAjayan
Quote by SreenaAjayan - എന്തിഷ്ടമായിരുന്നെന്നോ?
പറയാനുള്ള ഭയത്തോളം കനം വെച്ച് ചിന്തകളിൽ വീർപ്പുമുട്ടി പൊട്ടിച്ചിതറാൻ വെമ്പിനിൽക്കുന്നുണ്ട്......
അത്രയ്ക്കെന്നിൽ വേരാഴ്ത്തിയിട്ടുണ്ട് നീ 
എന്നിലിങ്ങനെ പടർന്നുകയറി...എന്നെ തോൽപ്പിക്കുവാൻ മത്സരിക്കുന്നതുപോലെ തോന്നാറുണ്ട് ചിലനേരങ്ങളിൽ എന്നാലും എനിക്കിഷ്ടമാണത്.... കാരണം എന്നിലെ നീ ഇല്ലാതാകുമ്പോൾ കൂടെ ഞാനും.....,....
 - Made using Quotes Creator App, Post Maker App
1 likes 0 comments
SreenaAjayan
Quote by SreenaAjayan - നമ്മുടേതായിരുന്ന പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തിരിച്ചറിവ് ഒന്ന് കൊണ്ടുമാത്രമാണ് മൗനത്തെ കൂട്ടുപിടിച്ചത്. വാക്കുകളാൽ പറഞ്ഞവസാനിപ്പിക്കാനാവാത്ത പലതും നമ്മെ നോക്കി പരിഹസിക്കുമ്പോൾ നിസ്സഹായതയോടെ ഇങ്ങനെ നില്കാൻ മാത്രം എന്തിനെന്നെ................... - Made using Quotes Creator App, Post Maker App
1 likes 0 comments
SreenaAjayan
Quote by SreenaAjayan - നിന്നോർമ്മകളുടെ താളത്തിൽ ലയിച്ചിങ്ങനെ എത്രനാൾ????? - Made using Quotes Creator App, Post Maker App
3 likes 0 comments

Explore more quotes

SreenaAjayan
Quote by SreenaAjayan - മനസ്സ് പരിഭവക്കെട്ടഴിച്ചുതുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്കിനി വയ്യത്രേ, ഞാനെന്തു പറയാൻ കൂടെ നടന്നു കൊതിച്ചതെല്ലാം കവർന്നെടുത്തോടിയകലുമ്പോൾ നിസ്സഹായതയുടെ കറുത്ത കൈകൾ എന്നെ നോക്കി വിജയച്ചിരി മുഴക്കുകയായിരുന്നില്ലേ......

sreekngd - Made using Quotes Creator App, Post Maker App
2 likes 0 comments