Hasheer Basheer profile
Hasheer Basheer
8 0 0
Posts Followers Following
Hasheer Basheer
Quote by Hasheer Basheer - സുഖ ദുഃഖങ്ങൾ ചേർന്നൊരീ 
ജീവിതത്തിൽ 
ദുഃഖങ്ങൾ താനേ അരികിൽ വന്നീടും 
സന്തോഷങ്ങളെ തടസ്സങ്ങൾ നീക്കി 
നാം തന്നെ കൊണ്ട് വരണം.


ഹഷീർ മുളവുകാട്  - Made using Quotes Creator App, Post Maker App
0 likes 0 comments
Hasheer Basheer
Quote by Hasheer Basheer - 
തർക്കം
_______
മതമുള്ളവന്
 ദൈവം ഉണ്ടെന്ന തർക്കവും 
മതമില്ലാത്തവന് 
ദൈവം ഇല്ല എന്നുള്ള തർക്കവും
ബാലിശമായി തുടരുമ്പോഴും...

മതം ഉണ്ടെന്നു പറയുന്നവർക്കിടയിലെ 
തർക്കം 
ആർക്കു വേണ്ടിയാണ് ?

അപരന്റ നരകത്തെക്കുറിച്ച് 
വ്യാകുലതപ്പെടുന്നവർ 
സ്വന്തത്തിന്റെ കാര്യത്തിൽ
 ആകുലതകളില്ലാതെ 
സ്വയം  മറന്നു ജീവിക്കുമ്പോൾ 

മതം വെറും തർക്ക ശാസ്ത്രമായി
 മനുഷ്യർക്ക്‌ മാറുന്നു.

ഹഷീർ മുളവുകാട് 
07•11•2024 - Made using Quotes Creator App, Post Maker App
0 likes 0 comments
Hasheer Basheer
Quote by Hasheer Basheer - നിന്നെ കാണുമ്പോൾ ഞാൻ 
ഞാൻ അല്ലാതെയായി മാറുന്നു 

നിന്നെ ചേർത്തു പിടിക്കുമ്പോൾ
 ഹൃദയത്തിൽ അനുരാഗം നിറയുന്നു 

നിന്നെക്കുറിച്ചു എഴുതുമ്പോൾ 
വാക്കുകൾ കവിതകളായി മാറുന്നു 

നിന്നെക്കുറിച്ചു ഇനി ഞാൻ 
എന്താണ് എഴുതേണ്ടത് 

വാക്കും,  കവിതയും, അനുരാഗവുമായി 
നീ എന്നിൽ നിറയുമ്പോൾ 
വീണ്ടും...
ഞാൻ ഞാൻ 
അല്ലാതായി  മാറുന്നു. 



ഹഷീർ മുളവുകാട് 
01 • 11 • 2024 - Made using Quotes Creator App, Post Maker App
0 likes 0 comments
Hasheer Basheer
Quote by Hasheer Basheer - മതം 
•••••
മതം രക്തത്തിൽ അലിഞ്ഞു ചേർന്നുവത്രെ!
രക്തം തിരിച്ചറിയുന്ന 
പേരുകളിലൊന്നിലും 
മതം മാത്രം കണ്ടില്ല
ആശുപത്രികളിലും കണ്ടില്ല 
മരിക്കുന്നവരിലും കണ്ടില്ല.

തെരുവിൽ അലഞ്ഞു നടക്കുന്ന 
ഭ്രാന്തന്റ മുഖത്തും കണ്ടില്ല
വിശക്കുന്നവൻ്റെ രോദനത്തിലും കണ്ടില്ല
പരിശുദ്ധ പ്രണയങ്ങളിലും കണ്ടില്ല.
നഗ്‌ന മേനിയിലെ 
കാമം ആസ്വദിക്കുന്നവരുടെ ദാഹങ്ങളിലും കണ്ടില്ല.

നിഗൂഢതയുടെ ഇരുളിൽ
 അന്തിയുറങ്ങുന്നവരുടെ
ശ്മശാനങ്ങളിലെ 
ശൂന്യതയിലും 
മതം കണ്ടില്ല.

ഹഷീർ മുളവുകാട് 
29-10-2024 - Made using Quotes Creator App, Post Maker App
0 likes 0 comments
Hasheer Basheer
Quote by Hasheer Basheer - ഒറ്റമഴപ്പെയ്ത്തിൽ കിളിർത്ത ഇലകളിലൊക്കെയും പൊൻ 
വെയിൽ മണി മുത്തുകളുടെ ലാവണ്യം 

കവിതപോൾ വിരിഞ്ഞ പൂവുകളിലെല്ലാം 
മധു നുകരാനുള്ള കുസുമങ്ങൾ മാത്രം 

നാടൻ കാറ്റിൻ നറുമണം 
വീശി ദൂരങ്ങളിലെവിടെ നിന്നോ മൂളിപ്പാട്ടുമായി വണ്ടുകളും 
കൂടെ പാറി പറന്നെത്തിയ ശലഭങ്ങളിലും 
നിറമുള്ള സുന്ദര സ്വപ്‌നങ്ങൾ മാത്രം.


ഹഷീർ മുളവുകാട് 
26•10•2024 - Made using Quotes Creator App, Post Maker App
0 likes 0 comments
Hasheer Basheer
Quote by Hasheer Basheer - *പ്രണയ മുറിവുകൾ* 
    
എന്റെ പ്രണയത്തിന്റെ അഭിനിവേശത്തെ  നിന്റെ അകൽച്ച കൊണ്ട് എന്നെ മറച്ചു കളയരുത്. 

പരസ്പരം സ്നേഹിക്കുന്നവർ ജീവിച്ചിരിക്കുമ്പോൾ മരവിച്ച നിന്റെ തണുത്ത ഭാവങ്ങൾ നീ എനിക്ക് നൽകരുത്.

പരസ്പരം എല്ലാം നൽകിയ വസന്തതിൻ 
താഴ് വാരങ്ങളിൽ ഓർമ്മകളുടെ മൂടൽ മഞ്ഞിൽ 
എന്നെ നീ മൂടിക്കളയരുത്.

മനസ്സിന്റെ ഗദ്ഗദങ്ങൾ ഹൃദയത്തിൽ  മൂടികെട്ടി    
നീ എന്നോട് മിണ്ടാതിരിക്കരുത്.

എന്നോടുള്ള എല്ലാ പ്രണയ സമർപ്പണങ്ങളും മറ്റാരുടെയോ വാക്കുകളിൽ അല്ലെങ്കിൽ!
നിന്റെ മനസ്സിന്റെ വേറിട്ട ചിന്താധാരയിൽ 
മുള്ളുകൾ കൊണ്ടുള്ള 
 അതിർവരമ്പുകൾ തീർത്തത് എന്റെ ഹൃദയത്തിൽ ഇന്നും തീരാ നോവുകൾ തീർക്കുന്നത് നീ അറിയാതെ പോകരുത്. 

നിർവചിക്കാനാകാത്ത പ്രേമത്തെ ദിവ്യപ്രേമമെന്ന്
വിളിക്കാൻ നീ അരികിൽ ഉണ്ടെങ്കിലല്ലേ കഴിയൂ...

ഹഷീർ മുളവുകാട് 🌹
28-09-2024 - Made using Quotes Creator App, Post Maker App
0 likes 0 comments
Hasheer Basheer
Quote by Hasheer Basheer - മൗനം പോലും മൂടി പോകുന്ന കോടമഞ്ഞിൻ വഴികളിൽ വീണ്ടും ഞാൻ ഒരു വിരുന്നുകാരനെപോലെ... 



ഹഷീർ മുളവുകാട് 
10-09-2024 - Made using Quotes Creator App, Post Maker App
1 likes 0 comments
Hasheer Basheer
Quote by Hasheer Basheer - 
വെണ്ണിലാവ്
-------------
വെള്ളി മേഘങ്ങൾക്കിടയിൽ
വെണ്ണിലാവ് എത്തി നോക്കുന്നതാരെ

ഇരുളിൽ മൂടുന്ന കനവുകളെല്ലാം
വെൻ നിലാവുപോൽ നീ നൽകുമെന്നോ 

രാക്കിളിതൻ രാഗങ്ങൾ
ഏറ്റുപാടാൻ എന്നരികിൽ
നീ വരുമെന്നോ

ഇരുളിൻ മനോഹര കാഴ്ചകളെന്നുള്ളിൽ
ഇതുവരെയില്ലാത്തൊരനുഭൂതിയായ്
ഇനിയൻ എകാന്ത രാത്രികളിൽ
നീയെനിക്ക് നൽകുമെന്നോ?


                      ഹഷീർ മുളവുകാട് 


ഹഷീർ മുളവുകാട്  - Made using Quotes Creator App, Post Maker App
3 likes 0 comments