lissy reju profile
lissy reju
4 11 6
Posts Followers Following
lissy reju
Quote by lissy reju -  വിദ്യാലയമാകട്ടെ ജീവിതമാകട്ടെ കലാലയമാകട്ടെ                              
ഓരോ പടികളും കയറി വരുന്ന ഓരോ കാൽവെപ്പുകളിലും
നമ്മുടെ ജീവിതത്തിൽ ഒരായിരം നിറപകിട്ടുകൾ നൽകുന്ന സുഹൃത്തുക്കളുണ്ട്
അത് മനസ്സിലാക്കാൻ നാം നേരം വെഴുകുന്നു എന്നതാണ് സത്യം
സൗഹൃദം ജനനം തൊട്ട് മരണം വരെ നമ്മുടെ കൂടെ ഉള്ളതാണ്
ജനിക്കുമ്പോൾ മാതാപിതാക്കളോടുള്ള സൗഹൃദം
വളർന്നുവരുമ്പോൾ കൂടപ്പിറപ്പുകളോടും
ഇതിനിടയിൽ കൂട്ടുകാരും
അതുകഴിഞ്ഞാൽ ജീവിതപങ്കാളിയായി
തുടർന്ന് സ്വന്തം കുഞ്ഞുങ്ങളായി സുഹൃത്തുക്കൾ
പിന്നെയോ നമ്മുടെ 
പേരക്കിടാങ്ങൾ
പിന്നെയോ മരണം അത് നമ്മുടെ സുഹൃത്തായി മാറുന്നു
                        
        
                            - Made using Quotes Creator App, Post Maker App
0 likes 0 comments
lissy reju
Quote by lissy reju - സുലൈമാനി കുടിച്ചു
ഇരിക്കുമ്പോൾ എന്റെ കൂട്ടിനായി
ഞാൻ കാത്തിരുന്നത് നിന്നെയാണ്
തുള്ളിതുള്ളിയായിപെയ്തിറങ്ങിയ മണ്ണിൻമണം അറിയുന്ന നിന്നെയാണ്
ഞാൻ തിരഞ്ഞത് - Made using Quotes Creator App, Post Maker App
8 likes 0 comments
lissy reju
Quote by lissy reju - അവധിക്കാലം

ഓടിക്കളിച്ചും മാങ്ങ പറിച്ചും രാത്രി എന്നും പകൽ എന്നും അറിയാതെ ഓടി നടന്ന ഒരു അവധിക്കാലം.
ഓർമ്മകൾ കൂടു കൂട്ടുമ്പോൾ എല്ലാ ഓർമകളും മൂല്യം   ഉള്ളതായി തീരുന്ന  ഒരു നേരം .
യാത്രകളും സൗഹൃദങ്ങളും പിണക്കങ്ങളും പരീക്ഷകളും എല്ലാം ഒന്നുകൂടി ഓർത്തിരിക്കാൻ ഈ ഒരു നേരം.
വിദ്യാലയം തുറക്കുമ്പോൾ കൂട്ടുകാരോട് പറയാനുണ്ട് ഒരു അവധിക്കാലം, എന്നുടെ  അവധിക്കാലം... - Made using Quotes Creator App, Post Maker App
14 likes 1 comments
lissy reju
Quote by lissy reju - കാലത്തിൻറെ മാറ്റങ്ങൾക്ക്  ഒത്ത്

നമ്മെ നോക്കി പുഞ്ചിരിക്കുന്ന കാലം
നമ്മെ നമ്മിൽ നിന്ന് മാറ്റിയെടുക്കുന്ന കാലം
കാലമേ നീയൊരു കുസൃതിയാണ്
എന്നെ മാറ്റങ്ങൾക്ക് അനിവാര്യമാക്കുന്ന കുസൃതി
നീയെന്നെ തന്നെ മാറ്റി
കാലത്തിൻറെ മാറ്റങ്ങൾ ഒത്ത് എന്നെ മാറ്റി - Made using Quotes Creator App, Post Maker App
5 likes 0 comments